നടി അനന്യയെ വീണ്ടും ചോദ്യം ചെയ്തു

videograbbed image


മുംബൈ ആഡംബരക്കപ്പലിലെ ലഹരിപ്പാർടി കേസിൽ നടി അനന്യ പാണ്ഡെയെ വീണ്ടും നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്തു. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ഖാന് ലഹരിമരുന്ന് എത്തിച്ചുനൽകിയെന്ന ആരോപണം അനന്യ നിഷേധിച്ചു. ലഹരിമരുന്ന് ഉപയോ​ഗിക്കാറില്ലെന്നും വിതരണം ചെയ്തിട്ടില്ലെന്നും അനന്യ പറഞ്ഞു.  ആര്യനുമായുള്ള വാട്സാപ്‌ ചാറ്റിന്റെ വിശദാംശങ്ങളാണ് ചോദിച്ചത്. 2019ല്‍ ആര്യന് മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പര്‍ നല്‍കിയത് അനന്യയാണെന്ന് തെളിയിക്കുന്ന വാട്സാപ്‌ ചാറ്റുകൾ കണ്ടെത്തിയെന്നാണ് എൻസിബി പറയുന്നത്. Read on deshabhimani.com

Related News