ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങിനെ അറസ്‌റ്റ് ചെയ്‌തെന്ന് നിയമോപദേശകൻ



ന്യൂഡൽഹി> ഖലിസ്ഥാൻ നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത് പാൽ സിങിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്ന് നിയമോപദേശകൻ ഇമാൻ സിംഗ് ഖാര. ഷാഹ്കോട്ട് പൊലീസ് സ്‌റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്‌‌പാലിനെ വധിക്കാൻ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാൽ അമൃത്‌പാലിന്റെ അറസ്‌റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമൃത്‌പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഘടനയുടെ അഭിഭാഷകൻ രംഗത്തെത്തുന്നത്.   Read on deshabhimani.com

Related News