അമരാവതി കൊലപാതകം: പൊലീസ് കമ്മീഷണർക്കെതിരെ ആരോപണവുമായി നവനീത് റാണ എംപി



അമരാവതി> അമരാവതിയിലെ മെഡിക്കല്‍ സ്റ്റോറുടമയുടെ കൊലപാതകത്തിൽ പൊലീസ് കമ്മീഷണർക്കെതിരെ ആരോപണവുമായി അമരാവതി എം പി നവനീത് റാണ. കൊലപാതകം കവർച്ച ശ്രമമായി ഒതുക്കി തീർക്കാൻ കമ്മീഷണർ ശ്രമിച്ചെന്ന് നവനീത് റാണ ആരോപിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. അമരാവതിയിൽ മെഡിക്കൽസ്‌റ്റോർ നടത്തിയിരുന്ന 54 കാരനായ ഉമേഷ്‌ പ്രഹ്ലാദ്‌റാവു കോലെയാണ്‌ ജൂൺ 21 ന്‌ കൊല്ലപ്പെട്ടത്‌. പ്രവാചകനിന്ദയുടെ പേരിൽ രാജസ്ഥാനിലെ ഉദയ്‌പുരിലേതിന്‌ സമാനമായ കൊലപാതകമാണ് മഹാരാഷ്‌ടയിലെ അമരാവതിയിലും നടന്നതെന്ന് വ്യക്തമായതിന് പിന്നാലെയാണ് പൊലീസ് കമ്മീഷണർക്ക് നേരെ എംപിയുടെ ആരോപണം. അതേസമയം മെഡിക്കല്‍ സ്റ്റോറുടമയുടേത് ഐഎസ് മോഡൽ കൊലപാതകമാണെന്ന് എൻഐഎ വ്യക്തമാക്കി. സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. When central team reached, CP Arti Singh, after 12 days, finally expressed that this is because of his Nupur Sharma post. So I've demanded an enquiry on CP too as to why she hid actual matter & threatened journalists to not expose the truth: Amravati MP Navneet Rana (2/2) pic.twitter.com/Mq2dsIc7C2 — ANI (@ANI) July 3, 2022 Read on deshabhimani.com

Related News