കോൺഗ്രസ്‌ പിളര്‍ത്തി പുതിയ പാർടിയെന്ന് അമരീന്ദർ

photo credit Captain Amarinder Singh facebook


ന്യൂഡൽഹി പഞ്ചാബിൽ കോൺഗ്രസിനെ പിളർത്തി പുതിയ പാർടിക്ക്‌ ഉടൻ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്‌. ബിജെപിയുമായോ മറ്റ്‌ പാർടികളുമായോ സീറ്റു ധാരണയുണ്ടാകും. ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി വ്യാഴാഴ്‌ച വീണ്ടും കൂടിക്കാഴ്‌ച നടത്തും. കോൺഗ്രസിൽനിന്ന്‌ നേതാക്കൾ കൂട്ടത്തോടെ പുതിയ പാർടിയിൽ ചേരുമെന്നും അമരീന്ദര്‍ പറഞ്ഞു. എന്നാല്‍, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനാൽ നിയന്ത്രിക്കപ്പെട്ട ബിജെപി വിശ്വസ്‌തനായ മുഖ്യമന്ത്രിയായിരുന്നു അമരീന്ദറെന്ന്‌ പിസിസി പ്രസിഡന്റ്‌ നവ്‌ജ്യോത്‌സിങ്‌ സിദ്ദു പറഞ്ഞു. Read on deshabhimani.com

Related News