ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മൊഹമ്മദ് സുബൈർ അറസ്‌റ്റിൽ

Mohammed Zubair/twitter.com


ന്യൂഡൽഹി മാധ്യമപ്രവർത്തകനും വ്യാജ വാർത്തകളെ തുറന്നുകാട്ടുന്ന വെബ്‌സൈറ്റായ ആൾട്ട്‌ ന്യൂസിന്റെ സഹസ്ഥാപകനുമായ മൊഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബിജെപി ഐടി സെല്ലിന്റെ വ്യാജ വാർത്തകളെ കൈയോടെ പിടിക്കുന്ന വെബ്‌സൈറ്റ്‌ അവരുടെ കണ്ണിലെ കരടാണ്‌. 2017ലാണ്‌ ഇരുവരും വെബ്‌സൈറ്റ്‌ തുടങ്ങിയത്‌. സാമുദായിക സ്‌പർധ വളർത്തിയെന്നാരോപിച്ചാണ് അറസ്‌റ്റ്‌. തിങ്കൾ പകൽ വിവിധ കേസുകളിൽ ചോദ്യം ചെയ്യാനുണ്ടെന്നു കാട്ടി വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി. നോട്ടീസ്‌ നൽകിയില്ലെന്നും എഫ്‌ഐആർ  നൽകാൻ പൊലീസ്‌ തയ്യാറായില്ലെന്നും ആൾട്ട്‌ ന്യൂസിന്റെ മറ്റൊരു സ്ഥാപാകാം​ഗം പ്രതീക് സിൻഹ പറഞ്ഞു. 2020ൽ രജിസ്‌റ്റർ ചെയ്‌ത കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷം അതുമായി ബന്ധമില്ലാത്ത കേസില്‍ അറസ്റ്റുെചെയ്തു. 2020ലെ കേസില്‍ സുബൈറിനെ അറസ്‌റ്റ്‌ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി വിധിയുണ്ട്. Read on deshabhimani.com

Related News