ആൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനം കൊൽക്കത്തയിൽ



കൊൽക്കത്ത> ഓൾ ഇന്ത്യ റിസർബാങ്ക് എംപ്ലോയിസ് അസോസിയേഷന്റെ മുപ്പത്തി മൂന്നാമത് അഖിലേന്ത്യാ സമ്മേളനം മാർച്ച് 14 മുതൽ 16 വരെ കൽക്കത്തയിൽ  നടക്കും . മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ചന്ദ്രു സമ്മേളനം ഉദ്ഘാടനം ചെയ്യും. റിസർവ് ബാങ്കിനെയും പൊതുമേഖലാ ബാങ്കുകളെയും പൊതുമേഖലയെയും സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നതാണ് സമ്മേളന മുദ്രാവാക്യം. കേരള പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സണും കൊൽക്കത്ത ഐ.എസ്.ഐ മുൻ ഡയറക്ടറുമായ പ്രൊഫസർ വി കെ രാമചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. മാർച്ച് 15 മുതൽ 16 വരെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തെ എല്ലാ റിസർവ് ബാങ്ക് ഓഫീസുകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും ആർബിഐ സെൻട്രൽ എച്ച്.ആർ.എം.ഡി ചീഫ് ജനറൽ മാനേജർ സുബ്ര ദാസ് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാളിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്യും.  വർത്തമാന സാഹചര്യത്തിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളും,  സാമ്പത്തിക മേഖയെ പൊതുവെയും ബാങ്കിംഗ് മേഖലയെയും റിസർവ് ബാങ്കിനെയും  പ്രത്യേകിച്ചും ബാധിക്കുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ മാർച്ച് 16ന് സമ്മേളനം സമാപിക്കും.  Read on deshabhimani.com

Related News