‘ഗോദി മീഡിയ’യുടേത് ഒപ്പിയം പോള്‍ : അഖിലേഷ്‌



ന്യൂഡൽഹി ഉത്തർപ്രദേശിൽ ‘ഗോദി മീഡിയ’ എന്ന്‌ അറിയപ്പെടുന്ന മോദി അനുകൂല ടിവി ചാനലുകൾ പുറത്തുവിടുന്ന അഭിപ്രായസർവേകൾ ശുദ്ധ തട്ടിപ്പാണെന്ന്‌ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. ഒപ്പീനിയൻ പോളുകളല്ല. ഒപ്പിയം (കറപ്പ്) പോളാണ്‌ നടത്തുന്നത്. എന്തു മയക്കുമരുന്ന്‌ കഴിച്ചാണ്‌ ഇത്തരം കണക്കുകൾ പുറത്തുവിടുന്നതെന്ന്‌ അറിയില്ല. ഇത്തരം സർവേകള്‍ക്ക് വസ്‌തുതകളുടെ പിൻബലമില്ല. അതുകൊണ്ടാണ്‌ അവ വിലക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ആവശ്യപ്പെട്ടത്‌–- അഖിലേഷ്‌ അഭിമുഖത്തിൽ പറഞ്ഞു. യുപിയിൽ ബിജെപി സ്ഥിതി പരിതാപകരമാണ്‌. അവരുടെ എംഎൽഎമാരെ ജനങ്ങൾ ആട്ടിപ്പായിക്കുന്നു. എംപിമാർ പോലും കൈയേറ്റം ചെയ്യപ്പെടുന്നു. ഉപമുഖ്യമന്ത്രി പോലും അപമാനിതനായി. പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും രൂക്ഷം. കൊൽക്കത്തയിലെ മേൽപ്പാലവും ചൈനയിലെ വിമാനത്താവളവും ഒക്കെയാണ്‌ യുപി നേട്ടങ്ങളായി ബിജെപി അവതരിപ്പിക്കുന്നത്‌–- അഖിലേഷ്‌ പറഞ്ഞു.   Read on deshabhimani.com

Related News