മലിനീകരണം: ഡൽഹിയിൽ ആയുർദൈർഘ്യം 10 വർഷം കുറയും



ന്യൂഡൽഹി> ലോകത്ത്‌ ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണമുള്ള നഗരമായി വീണ്ടും ഡൽഹി. ഡൽഹിയടക്കം മലിനീകരണം കൂടിയ ദക്ഷിണേഷ്യൻ നഗരങ്ങളിലെ ആയൂർദൈർഘ്യം പത്തുവർഷം വരെ കുറയുമെന്നും ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്‌‌റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. രാജ്യത്താകെ അഞ്ചുവർഷമാണ്‌ അന്തരീക്ഷ മലിനീകരണം മൂലം ആയൂർദൈർഘ്യം കുറയുന്നത്‌. ബംഗ്ലാദേശ്‌ തലസ്ഥാനാമയ ധാക്കയാണ്‌ ഡൽഹിക്ക്‌ തൊട്ടുപിന്നിൽ ഒമ്പതുവർഷം.   "എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ്" എന്ന പേരിൽ നടത്തിയ പഠനം, ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളനുസരിച്ചുള്ള ഘടകങ്ങളാണ്‌ മാനദണ്ഡമാക്കിയത്‌. നിലവാരമുള്ള വായുവിന്റെ തോത്‌ പി എം 2.5 ആയിരിക്കേ ഡൽഹിയിൽ ഇത്‌ അഞ്ച്‌ ഇരട്ടിയിലധികമാണ്‌. ഇത്‌ ശ്വാസകോശം,ഹൃദയം തുടങ്ങിയവയിൽ മാരകമായ രോഗങ്ങൾക്ക്‌ കാരണമാകാം. മലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ  ഉത്തരേന്ത്യയിൽ താമസിക്കുന്ന 500 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ ജീവിതത്തിന്റെ ശരാശരി 7.6 വർഷം നഷ്ടപ്പെടുമെന്നും പഠനം പറയുന്നു. 2013 മുതൽ  ആഗോള മലിനീകരണത്തിന്റെ 13 ശതമാനവും ഇന്ത്യയിൽ നിന്നാണ്‌. നേപ്പാൾ, പാക്കിസ്ഥാൻ എന്നിവയാണ്‌ അന്തരീക്ഷ മലിനീകരണത്തിൽ മൂന്നും നാലും സ്ഥാനങ്ങളിൽ. ദക്ഷിണേഷ്യയിലെ പത്തുലക്ഷം പേർക്ക്‌ ഇപ്പോൾ തന്നെ മലിനീകരണം മൂലമുള്ള രോഗങ്ങൾക്ക്‌ അടിമകളാണെന്നും പഠനം വ്യക്തമാക്കുന്നു. Read on deshabhimani.com

Related News