വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: ശങ്കർ മിശ്രക്ക് യാത്രാ വിലക്കുമായി എയർ ഇന്ത്യ



ന്യൂഡൽഹി> വിമാനത്തിൽ സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ച പ്രതി ശങ്കർ മിശ്രക്ക് യാത്രാ വിലക്കുമായി എയർ ഇന്ത്യ. നാലു മാസത്തേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. നവംബർ 26ന്‌ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ശങ്കർ മിശ്ര മൂത്രമൊഴിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവിൽനിന്ന് ഡൽഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നിഷേധിച്ച ശങ്കർ മിശ്ര, മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും തനിക്കു സമീപിക്കാവുന്ന രീതിയിലായിരുന്നില്ല അവരുടെ ഇരിപ്പിടമെന്നും കോടതിയിൽ വാദിച്ചിരുന്നു.   Read on deshabhimani.com

Related News