മഹാരാഷ്‌ട്രയിലെ കർഷകസമരം വിജയിച്ചു; കിസാൻസഭയുടെ ആവശ്യങ്ങൾ അംഗീകരിച്ച്‌ സർക്കാർ



മുംബൈ > മഹാരാഷ്‌ട്രയിൽ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകരും ആദിവാസികളും നടത്തുന്ന ലോങ് മാർച്ച്‌ വിജയം. കിസാൻസഭ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച്‌ സർക്കാർ ഉത്തരവിറക്കി. ലോങ് മാർച്ചിന്റെ ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ ഇന്നലെ നിയമസഭയിൽ അറിയിച്ചിരുന്നു. ലോങ്‌ മാർച്ച്‌ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിസാൻ സഭ നേതാക്കളുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ജില്ലാ അധികൃതർക്ക്‌ മുഖ്യമന്ത്രി നിർദേശം നൽകി. 86000 കർഷകർക്ക്‌ കടാശ്വാസം നൽകും. വൻ വിലത്തകർച്ച നേരിടുന്ന ഉള്ളിക്ക്‌ സബ്‌സിഡിയായി ക്വിന്റലിന്‌ 350 രൂപ നൽകും. വനഭൂമിയിലെ അവകാശം ഉന്നയിച്ചുള്ള കർഷകരുടെ തീർപ്പാകാതെ കിടക്കുന്ന അപ്പീലുകൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. കിസാൻസഭ പ്രതിനിധികളെയും ഉൾപ്പെടുത്തും. Read on deshabhimani.com

Related News