അ​ഗ്നിപഥ്: കൊല്‍ക്കത്തയില്‍ ഇടതുപക്ഷത്തിന്റെ ജനകീയ റാലി ​

ഇടതുപക്ഷപാര്‍ടികൾ സംയുക്തമായി കൊല്‍ക്കത്തയില്‍ നടത്തിയ റാലി


കൊൽക്കത്ത> കേന്ദ്രത്തിന്റെ അ​ഗ്നിപഥ് പദ്ധതിയ്ക്കും മതവൈര്യവും വർഗീയ വിദേഷവും സൃഷ്ടിക്കുന്ന പരമാർശങ്ങൾക്കും ഭിന്നിപ്പിനും വർഗീയ വിഭജനത്തിനെതിരെ രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഇടതുമുന്നണിയുടേയും മറ്റ് ഇടതുപാർടികളുടേയും ആഭിമുഖ്യത്തിൽ ജനകീയറാലി നടത്തി. ഇടതുമുന്ന-ണി ചെയർമാൻ ബിമൻ ബസു, സിപിഐഎം പി ബി അം​ഗം സൂര്യകാന്ത മിശ്ര, ഇടതുമു-ന്നണി ഘടക കക്ഷി, മറ്റ് ഇടതു നേതാക്കൾ എന്നിവർ റാലിയ്ക്ക് നേതൃത്വം നല്‍കി. 24ന്‌ കിസാൻമോർച്ച  പ്രതിഷേധദിനം അഗ്നിപഥ്‌ പദ്ധതിക്കെതിരെ സംയുക്ത കിസാൻമോർച്ച ജൂൺ 24ന്‌ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ യുവജന, ബഹുജന സംഘടനകളും രാഷ്‌ട്രീയ പാർടികളും പങ്കാളികളാകണമെന്ന്‌ കിസാൻമോർച്ച ആഹ്വാനം ചെയ്‌തു. സൈനികവിരുദ്ധവും കർഷകവിരുദ്ധവും രാജ്യവിരുദ്ധവുമായ പദ്ധതിയാണിതന്നും ഏഴംഗ കോ–- ഓർഡിനേഷൻ കമ്മിറ്റി യോഗത്തിനുശേഷം കിസാൻമോർച്ച ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം സൈനികരും കർഷകകുടുംബങ്ങളിൽനിന്നുള്ളവരാണ്‌. സൈനികരുടെ നിയമനം വൻതോതിൽ വെട്ടിച്ചുരുക്കിയത്‌ വഞ്ചനയാണ്‌. സൈനികർക്ക്‌ ‘വൺ റാങ്ക്‌, വൺ പെൻഷൻ’ വാഗ്‌ദാനംചെയ്‌ത്‌ അധികാരത്തിൽവന്ന മോദി സർക്കാർ ‘നോ റാങ്ക്‌, നോ പെൻഷൻ’ നടപ്പാക്കുന്നത്‌ ലജ്ജാകരമാണ്‌. ജില്ല, താലൂക്ക്‌, ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രകടനവും കോലംകത്തിക്കലും നടത്തും. രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകും. ജൂലൈ മൂന്നിന്‌ കിസാൻമോർച്ച വീണ്ടും യോഗം ചേരും. Read on deshabhimani.com

Related News