മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് 10 മരണം



ബം​ഗളൂരു> കര്‍ണാടകത്തില്‍ മൈസൂരുവിനടുത്ത് ടി നരസിപുരയില്‍ കാറും ബസും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കമുള്ള കാര്‍ യാത്രികരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബെല്ലാരിയിലെ സം​ഗനക്കലില്‍നിന്ന് മൈസൂരുവില്‍ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു സംഘം. വാടകയ്ക്കെടുത്ത കാറില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് തിങ്കൾ വൈകിട്ട് മൂന്നോടെ അപകടമുണ്ടായത്. ഇന്നോവ കാര്‍ എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. Read on deshabhimani.com

Related News