ഉപതെരഞ്ഞെടുപ്പ്: പഞ്ചാബിൽ എഎപിക്ക് തരിച്ചടി, ഏക എംപി സീറ്റ് നഷ്‌ടമായി



ന്യൂഡൽഹി> ലോക്‌സ‌ഭ ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപിക്ക് തിരിച്ചടി. പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരിൽ ശിരോമണി അകാലിദൾ സ്ഥാനാർത്ഥി സിമ്രൻജിത് സിങ് വിജയിച്ചു. 7,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. പ‍ഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടിയുടെ ഏക എംപി സീറ്റ് നഷ്‌ടപ്പെട്ടത് എഎപി‌ക്ക് കനത്ത പ്രഹരമായി. അതേസമയം യുപിയിലെ രണ്ട് ലോക്‌സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയുടെ (എസ്‌പി) സിറ്റിം​ഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. റാംപുർ മണ്ഡലത്തിൽ ബിജെപിയുടെ ഗൻശ്യാം ലോധി 40,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. അസംഗഡിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് മുന്നിലാണ്. ത്രിപുരയിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ജുബരജ് നഗർ, ടൗൺ ബോർഡോവലി, അഗർത്തല, സുർന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡൽഹി രജിന്ദർ നഗറിൽ ആംആദ്മിയുടെ ദുർഗേഷ് പഥക് വിജയിച്ചു. Read on deshabhimani.com

Related News