വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.30 ലക്ഷം കോടിയെന്ന്‌ കേന്ദ്രം



ന്യൂഡൽഹി> രാജ്യത്തെ വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 6.30ലക്ഷം കോടിയാണെന്ന്‌ കേന്ദ്രസർക്കാർ രാജ്യസഭയിൽ. ജോൺ ബ്രിട്ടാസ്‌ എംപിയുടെ ചോദ്യത്തിനാണ്‌ കേന്ദ്രധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. 2022 മാർച്ച്‌ 31വരെയുള്ള കണക്കുകളാണിത്‌. 6.30 ലക്ഷംകോടിയിൽ കിട്ടാക്കടം കൂടുതൽ പൊതുമേഖല ബാങ്കുകൾക്കാണ്‌. എസ്‌ബിഐ 1.12ലക്ഷം കോടി, പഞ്ചാബ് നാഷണൽ ബാങ്ക് 92448 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-  79589 കോടി, കനറാ ബാങ്ക്- 54,436 കോടി,  ബാങ്ക് ഓഫ് ബറോഡ 54,059 കോടി എന്നിങ്ങനെയാണ്‌ പൊതുമേഖല ബാങ്കുകൾക്ക്‌ കിട്ടാക്കടം. ഐഡിബിഐ 34,115 കോടി, ഐസിഐസിഐ 33,295 കോടി, യെസ്‌ ബാങ്ക്‌ 27,976 കോടി, ആക്‌സിസ്‌ ബാങ്ക്‌ 18,566 കോടി, എച്ച്‌ഡിഎഫ്‌സിഐ 16,101 കോടി എന്നിങ്ങനെയാണ്‌ സ്വകാര്യ ബാങ്കുകൾക്കുള്ള കിട്ടാക്കടം. Read on deshabhimani.com

Related News