യു പിയിൽ ട്രാക്‌ടർ മറിഞ്ഞ്‌ 11 പേർ മരിച്ചു



ലക്‌നൗ>  യു പിയിലെ ഝാൻസിയിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ്‌ 11പേർ മരിച്ചു.  മരിച്ചവരിൽ 4 പേർ കുട്ടികളാണ്‌. ഗുരുതരമായി പരിക്കേറ്റ ആറ്‌ പേരെ ആശുപത്രിയിലേക്ക്‌ മാറ്റി.  ഝാൻസി ജില്ലയിലെ ചിർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭണ്ഡർ റോഡിലാണ് അപകടം . ട്രാക്ടർ ട്രോളിയിൽ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ട്രാക്‌ട്ർ റോഡിൽ കന്നുകാലികളെ കൂട്ടിയിടിച്ച്‌ മറിയുകയായിരുന്നു. ദസറ അഘോഷങ്ങൾക്കായി ക്ഷേത്രത്തിലേക്ക്‌ പോയ സംഘമാണ്‌ അപകടത്തിൽപ്പെട്ടത്‌.   Read on deshabhimani.com

Related News