ലീഗ്‌ നിയന്ത്രണത്തിലുള്ള സ്‌കൂളിൽ നിയമനത്തിന്‌ കോഴ ; യൂത്ത് ലീഗ്‌ പരാതി നൽകി



കൊണ്ടോട്ടി മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ അധ്യാപക നിയമനത്തിന്‌ ലക്ഷങ്ങൾ കോഴ വാങ്ങിയതായി പരാതി. ഏറനാട് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷനുകീഴിലെ ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ വിവാദം. പാണക്കാട് ബഷീറലി തങ്ങൾ പ്രസിഡന്റും പി കെ ബഷീർ എംഎൽഎ സെക്രട്ടറിയുമായ കമ്മിറ്റിയാണ്  ഭരണ ചുമതല. യൂത്ത് ലീഗിലെ ഒരുവിഭാഗം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. നാല് അധ്യാപക തസ്‌തികയിൽ പണം വാങ്ങി നിയമിച്ചുവെന്നാണ്‌ ആരോപണം. ഉന്നത കോൺഗ്രസ്‌ നേതാവിന്റെ നോമിനിക്കാണ് ഒരു സീറ്റ് നൽകിയത്. ലീഗ്‌ പ്രാദേശിക നേതൃത്വം ശുപാർശ ചെയ്‌തവർക്ക്‌ ജോലി ലഭിച്ചില്ലെന്നും പരാതിയിൽ പറഞ്ഞു. ഇഎംഇഎ കോളേജിലെ ബിഎഡ് പ്രവേശനത്തിന്‌ 75,000 രൂപ ഈടാക്കിയതായും ആരോപണമുണ്ട്‌. Read on deshabhimani.com

Related News