കളളുഷാപ്പിലെ തര്‍ക്കം: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു



ഒല്ലൂര്‍> തൈക്കാട്ടുശ്ശേരി നായ്ക്കന്‍കുന്ന് കള്ള് ഷാപ്പില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തേക്കന്‍ വീട്ടില്‍ ജോബി (41) ആണ് മരിച്ചത്. സംഭവത്തില്‍ വച്ചച്ചിറ ചെറുശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന പാമ്പുങ്കല്‍ വീട്ടില്‍ രാജേഷ് (ആട് രാജേഷ്  31) നെ ഒല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തില്‍ രാജേഷ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിലും, പുറത്തും കുത്തേറ്റ ജോബിയെ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. രാജേഷ് നിരവധി കേസുകളില്‍ പ്രതിയാണ്.എടക്കുന്നി ആരുകുളങ്ങരയില്‍ വാടകക്ക് താമസിച്ചു വരുന്നതിനിടെ അയല്‍ വാസിയായ യുവതിയെ വീട് കയറി ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്നു   Read on deshabhimani.com

Related News