ജോഡോ പിരിവ് നൽകിയില്ല; അധിക്ഷേപ പ്രചാരണം, ശരിപ്പെടുത്തുമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌

പിരിവുനൽകാത്ത സ്ഥാപനങ്ങൾക്കെതിരെ അധിക്ഷേപ പ്രചാരണം


തൃക്കാക്കര> ജോഡോ യാത്രയ്‌ക്ക്‌ പിരിവുനൽകാത്ത തൃക്കാക്കരയിലെ ഫ്ലാറ്റുകളെയും സ്ഥാപനങ്ങളെയും അവഹേളിച്ച്‌ യൂത്ത് കോൺഗ്രസ്‌ രംഗത്ത്‌. സ്ഥാപനങ്ങൾക്കെതിരെ അനാവശ്യമായി പരാതി നൽകിയും ഫ്ലക്‌സുകൾ സ്ഥാപിച്ചുമാണ്‌ അവഹേളനം. ജ്വല്ലറിയുടെ മറവിലെ മയക്കുമരുന്ന്‌ കച്ചവടവും കള്ളസ്വർണ ഇടപാടും അന്വേഷിക്കുക എന്നെഴുതിയ യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള ഫ്ലക്സ് വാഴക്കാലയിലെ ജ്വല്ലറിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. ഈ ജ്വല്ലറിയിൽ വൻതുക പിരിവുചോദിച്ചത്‌ വിവാദമായിരുന്നു. പിരിവ്‌ നൽകാത്തതിനുപിന്നാലെ തൃക്കാക്കര നഗരസഭയിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ ജ്വല്ലറിയിൽ പരിശോധന നടത്തി. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനാൽ ‘പിരിവിനെതിരെ’ പൊലീസ്‌ അന്വേഷണവും നടത്തിയിരുന്നു. ജ്വല്ലറിക്കുമുന്നിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സിൽ കടയുടമയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുമുണ്ട്‌. ജില്ലയിലെ ഒരു എംഎൽഎയും ഉന്നതനേതാവും ഇടപെട്ട് പ്രശ്നം രമ്യതയിൽ തീർക്കാൻ ശ്രമിക്കുന്നിനിടയിലാണ് യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. 38-ാംവാർഡിലെ ഒരു ഫ്ലാറ്റിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പി എസ് സുജിത് സംസ്ഥാന നഗരകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. പിരിവുനൽകാത്തതിലെ വിരോധത്താലാണ്‌ ഈ പരാതിയും. പിരിവുനൽകാത്ത നഗരസഭയിലെ ഉദ്യോഗസ്ഥരെയും വെറുതെ വിടുന്നില്ല. നഗരസഭാഭരണം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുള്ള പിരിവ് യുഡിഎഫ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു ആവശ്യപ്പെട്ടു. Read on deshabhimani.com

Related News