റോഡരികിൽ യുവതി കൊല്ലപ്പെട്ട നിലയിൽ



പാലക്കാട്‌> റോഡരുകിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുതുനഗരം ചോറക്കോട് റോഡരികിൽ 40 വയസ്സു പ്രായമുള്ള സ്ത്രീയെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു.   ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് ഈ  സ്ത്രീ ആ പ്രദേശത്ത്‌  താമസം തുടങ്ങിയത്. Read on deshabhimani.com

Related News