കല്ലടയാറ്റിൽ അമ്മയും മക്കളും മരിച്ച നിലയിൽ



കൊല്ലം> പുനലൂർ കല്ലടയാറ്റിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി രമ്യാ രാജ്(30). മകൾ സരയൂ(5). മകൻ സൗരഭ്(3) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മുക്കടവ് റബർ പാർക്കിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷാൾ കൊണ്ട് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉച്ചയോടെ യുവതിയും കുട്ടികളും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാർ  കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയം തോന്നി തിരച്ചിൽ നടത്തുകയായിരുന്നു.   Read on deshabhimani.com

Related News