പൊതുമേഖലയ്‌ക്ക്‌ കൂടുതൽ സ്വാതന്ത്ര്യം ; 10 കോടിവരെ ബോർഡിന്‌ തീരുമാനിക്കാം



തിരുവനന്തപുരം വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക്‌ കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം. 10 കോടി രൂപവരെ മൂലധനച്ചെലവുകളിൽ ഡയറക്ടർ ബോർഡിന്‌ തീരുമാനമെടുക്കാൻ അനുവാദം നൽകി. സർക്കാരിൽനിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതില്ല. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുൾപ്പെടെ നിലവിൽ ഒരു കോടി രൂപവരെയുള്ള ചെലവുകൾക്കായിരുന്നു അധികാരം. സ്ഥാപനങ്ങളുടെ കണക്കുകളും ഓഡിറ്റും കാലികമായിരിക്കണം‌‌. തുടർച്ചയായ മൂന്നുവർഷം ലാഭത്തിലുമായിരിക്കണം. ആവശ്യമെങ്കിൽ കമ്പനിയുടെ ആർട്ടിക്കിൾ ഓഫ്‌ അസോസിയേഷനിൽ ഭേദഗതി വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌. ലാഭത്തിൽ മുൻനിരയിലുള്ള  മലബാർ സിമന്റ്‌സ്‌ അടക്കമുള്ള സ്ഥാപനങ്ങളിൽപോലും ഡയറക്ടർ ബോർഡിനോ മാനേജിങ്‌ ഡയറക്ടർക്കോ ഒരു കോടി വരെയുള്ള മൂലധനച്ചെലവുകൾക്കാണ്‌ അനുമതിയുണ്ടായിരുന്നത്‌.  ഇത്‌ സ്ഥാപന വികസനത്തിനും യഥാസമയം നിക്ഷേപം ഉറപ്പാക്കുന്നതിനും തടസ്സമായിരുന്നു.   Read on deshabhimani.com

Related News