യുവതിയെ പോസ്‌‌റ്റിൽ കെട്ടിയിട്ട സംഭവം: അറസ്‌‌റ്റിലായത്‌ ബിജെപിക്കാർ



നാഗർകോവിൽ> കളിയാക്കിയതിനെ ചോദ്യം ചെയ്‌‌ത യുവതിയെ പോസ്‌‌റ്റിൽ കെട്ടിയിട്ട സംഭവത്തിൽ അറസ്‌‌റ്റിലായത്‌ ബിജെപി പ്രവർത്തകർ. പാകോട്‌ സ്വദേശികളും ഓട്ടോഡ്രൈവറുമായ ശശി, വിനോദ്‌, വിജയകാന്ത്‌ എന്നിവരാണ്‌ അറസ്‌‌റ്റിലായത്‌. മറ്റുരണ്ടുപേർ ഒളിവിലാണ്‌. മാർത്താണ്ഡത്ത്‌ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. മേൽപ്പുറം ജങ്‌ഷനിൽ ബുധനാഴ്‌ചയാണ്‌ സംഭവം. സംഭവത്തിന്‌ ദൃക്‌‌സാക്ഷികളായവർ വീഡിയോ എടുത്ത്‌ സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഒരുമണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ്‌ എത്തിയാണ്‌ രക്ഷപ്പെടുത്തിയത്‌. ഇതിനുമുമ്പും യുവതിക്കെതിരെ അവഹേളനം നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഭർത്താവ്‌ മരിച്ച ഇവർ അമ്മയോടൊപ്പമാണ്‌ താമസം. അരുമന പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. Read on deshabhimani.com

Related News