ഡല്‍ഹി മൃഗശാലയിലെ ഏറ്റവും പ്രായമേറിയ പെണ്‍കടുവ ചത്തു



ന്യൂഡല്‍ഹി> നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ (ഡല്‍ഹി മൃഗശാല) വിനാ റാണിയെന്ന് അറിയപ്പെടുന്ന ഏറ്റവും പ്രായമേറിയ വെള്ള കടുവ ചത്തു. 17വയസുള്ള കടുവ പ്രായാധിക്യത്താലാണ് മരിച്ചതെന്ന് മൃഗശാല ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ കടുവ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടായിരുന്നതായും മൃഗശാല അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ കടുവയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും തുടര്‍ന്ന് അന്ന് വൈകുന്നേരത്തോടെ കടുവ ചാവുകയുമായിരുന്നു. ഇനി 5 വെള്ള കടുവകളും 4 ബംഗാള്‍ കടുവകളുമാണ് ഡല്‍ഹി മൃഗശാലയില്‍ അവശേഷിക്കുന്നത്. സാധാരണയായി 15 മുതല്‍ 19 വര്‍ഷങ്ങള്‍ വരെയാണ് കടുവകളുടെ ആയുസ്. അവസാന വര്‍ഷം ഡല്‍ഹി മൃഗശാലയില്‍ 3 വെള്ള കടുവ കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു.   Read on deshabhimani.com

Related News