ക്രൈം നന്ദകുമാർ അപമാനിച്ചെന്ന് ആരോപണം ; കൊച്ചിയിൽ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം



കൊച്ചി> ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം.കലൂർ ദേശാഭിമാനി ജംഗ്ഷനിൽ രാവിലെ 11ഓടെയാണ് വീട്ടമ്മ പൊട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതത്.  തൃശുർ സ്വദേശി രജനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സമീപത്ത ഓട്ടോഡ്രൈവർമാരും നാട്ടുകാരും പൊലീസും ചേർന്ന്  ശ്രമം തടയുകയായിരുന്നു.ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾക്കെതിരെ ക്രൈം നന്ദകുമാർ അനാവശ്യ  ആരോപണം നടത്തുന്നുവെന്ന്  ആത്മഹത്യാ ശ്രമത്തിനിടെ ഇവർ വിളിച്ചു പറഞ്ഞിരുന്നു. Read on deshabhimani.com

Related News