പി ടി സെവനെ ലോറിയിൽ കയറ്റി; ഇനി കൂട്ടിലേക്ക്



പാലക്കാട് > രാവിലെ മയക്കുവെടി വെച്ച് മയക്കിയ കാട്ടാന പി ടി സെവനെ ഏറെ ശ്രമത്തിന്ശേഷം ലോറിയിലേക്ക് കേറ്റി. ഒരു കുങ്കിയാനയെ കൊണ്ട് തള്ളികയറ്റാനുള്ള ആദ്യശ്രം  പരാജയപ്പെട്ടപ്പോൾ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ്  പി ടി സെവനെ  ലോറിയിൽ കയറ്റിയത്. ഇനി പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും.മയങ്ങിനിന്ന പാലക്കാട് ടസ്ക്കർ സെവൻ എന്ന പി ടി സെവനെ  കണ്ണിനുമുകളിൽ കറുത്ത  തുണികെട്ടി കാലിൽ വടം കെട്ടിയാണ് തളച്ചത്.ഇടതു ചെവിക്ക് താഴെ മുൻകാലിന് മുകളിലായാണ് മയക്കുവെടി വെച്ചത്. രാവിലെ 7. 10നും 7. 15നും ഇടയിൽ മയക്കുവെടി വെടിയ്ച്ച ആദ്യ ദൗത്യത്തിന്ശേഷം രണ്ടാം ദൗത്യമായാണ് ആനയുടെ അടുത്ത് സംഘം എത്തിയതും ലോറിയിൽ കയറ്റിയതും. കൊമ്പനെ കൂട്ടിലെത്തിക്കുയാണ് മൂന്നാം ദൗത്യം. വനം വകുപ്പിന്റെ സെക്ഷൻ ഓഫീസിനടുത്ത് ആറടി താഴ്ചയിൽ കുഴിയെടുത്ത് യൂലാലിപ്സ് തടികൊണ്ട് തീർത്ത കൂട്ടിലേക്കാണ് മാറ്റുക. അതുകൂടി പൂർത്തിയാക്കേണ്ടതുണ്ട്. കൂട് വെള്ളം ഒഴിച്ച് തണുപ്പിച്ച് ഇട്ടിരിക്കുയാണ്. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ധോണിയിലെ കോർമ മേഖലയിൽ പി ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. 72 പേരും വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ മൂന്ന്  കുങ്കിയാനകളുമടങ്ങുന്ന ദൗത്യസംഘം ജെസിബിയും ലോറിയുമായാണ് ആനക്കടുത്തെത്തിയത്. 45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക.അതിന് ശേഷം വേണമെങ്കിൽ ബുസ്റ്റർ ഡോസ് നൽകേണ്ടി വന്നേക്കും. Read on deshabhimani.com

Related News