പി ടി സെവൻ വീണ്ടും ജനവാസമേഖലയിൽ

പി ടി സെവൻ . ഫോട്ടോ: പി വി സുജിത്


പാലക്കാട് > ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു. അതേസമയം, പിടി സെവനെ പിടികൂടാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യം സംഘം ഇന്നെത്തും. രാത്രിയോടെ സംഘമെത്തുമെന്നാണ് സൂചന. നാളെയും മറ്റന്നാളും സംഘം കാട്ടാനയെ നിരീക്ഷിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം. Read on deshabhimani.com

Related News