വൈദ്യുതവേലിയിൽ നിന്ന്‌ ഷോക്കേറ്റ്‌ കാട്ടാന ചരിഞ്ഞു



കോതമംഗലം> കോട്ടപ്പടി പേഴാട് ഭാഗത്ത് വൈദ്യുതാഘാതമേറ്റ്‌ കാട്ടാന ചരിഞ്ഞനിലയിൽ. ചൊവ്വ രാവിലെ വ്യക്തിയുടെ കൃഷിയിടത്തിനോടു ചേർന്നുള്ള വൈദ്യുതവേലിയിൽനിന്ന്‌ ആഘാതമേറ്റാണ് കാട്ടുകൊമ്പൻ ചരിഞ്ഞതെന്ന്‌ പ്രാഥമിക നിഗമനം. വൈദ്യുതിക്കമ്പി പൊട്ടി വൈദ്യുതവേലിയിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട് -മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ ഉന്നത വനപാലകർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. കോട്ടപ്പാറ വനമേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് പേഴാട്. Read on deshabhimani.com

Related News