സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകര്‍ത്തു



ഇടുക്കി > ഇടുക്കി സൂര്യനെല്ലി ബിഎല്‍റാമില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളില്‍ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉള്‍വനത്തിലേക്ക് പോകാന്‍ കൂട്ടാക്കിയിട്ടില്ല. ഏതാനും നാളുകളായി, മതികെട്ടാന്‍ ചോലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലര്‍ച്ചെ ബിഎല്‍റാമിലും പന്നിയാര്‍ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തില്‍ വീടും കടയും തകര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചര്‍, ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപെട്ടത്. ബിഎല്‍റാമിലെ, ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന ആനകള്‍, മണിക്കൂറുകളോളം ഇവിടെ തുടര്‍ന്നു. Read on deshabhimani.com

Related News