കൊല്ലത്ത് കാട്ടുപോത്തിനായി തെരച്ചിൽ തുടരുന്നു



കൊല്ലം > കൊല്ലം ആയൂരിൽ കാട്ടുപോത്തിനെ കണ്ടെത്താനായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. വനം വകുപ്പിൻറെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രത്യേക മേഖലകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കാട്ടുപോത്തിനെ കണ്ടെത്തിയാൽ ഉടൻ തന്നെ മയക്കുവെടിവെക്കാനാണ് നീക്കം. ഇതിനായി പ്രത്യേകസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാവിലെ കാട്ടുപോത്തിനെ കണ്ടെത്തിയെങ്കിലും കാട്ടിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു. കാട്ടുപോത്തിന്റെ കുത്തേറ്റുമരിച്ച കൊല്ലം ഇടമുളയ്‌ക്കൽ സ്വദേശി സാമുവൽ വർഗീസിന്റെ സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച്ച നടക്കും. പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് റബ്ബർ തോട്ടത്തിൽ നിന്ന സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്‌കാരം ഇന്ന് നടക്കും. കണമല സെൻറ് മേരിസ് പള്ളി സെമിത്തേരിയിൽ ആണ് സംസ്‌കാര ചടങ്ങുകൾ. Read on deshabhimani.com

Related News