വാക്ക് പാലിച്ച് സർക്കാർ: ക്ഷേമ പെൻഷൻ ഇനി 1400 രൂപ; ഉത്തരവിറങ്ങി



തിരുവനന്തപുരം > നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ - ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. 1400 രൂപയിൽ കൂടുതൽ ലഭിച്ചിരുന്നവർക്ക് ഉയർന്ന നിരക്കിൽതന്നെ തുടർന്നും പെൻഷൻ നൽകും. എല്ലാ മാസവും 20നും 30നുമിടയിൽ പെൻഷൻ വിതരണം ചെയ്യും.   Read on deshabhimani.com

Related News