വഖഫ് കൈയേറ്റം: സമഗ്ര അന്വേഷണം നടന്നാല്‍ കുടുങ്ങുന്നത് മുസ്ലിം ലീഗ്- ഐഎന്‍എല്‍

കാസിം ഇരിക്കൂര്‍


കോഴിക്കോട്: > വഖഫ് സ്വത്ത് കൈയേറ്റങ്ങളെ കുറിച്ച് സമഗ്രമായ ഒരന്വേഷണം നടന്നാല്‍ കുടുങ്ങുന്നത് മുഴുവനും മുസ്ലിം ലീഗുകാരും അവരുടെ പിണിയാളുകളുമായിരിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. കാലാകാലമായി തങ്ങളുടെ ആളുകളെ ബോര്‍ഡിലും ഓഫിസിലും തിരുകിക്കയറ്റി വ്യാപകമായ വഖഫ് കൊള്ള നടത്തുകയായിരുന്നു ലീഗ് നേതൃത്വം. അന്യാധീനപ്പെട്ട കോടിക്കണക്കിനു രൂപയുടെ, ആയിരക്കണക്കിന് വഖഫ് സ്വത്തുക്കള്‍ തട്ടിയെടുത്തത് മുസ്ലിം ലീഗിന്റെ ഒത്താശയോടെയാണ്. പലയിടങ്ങളിലും ലീഗ് ഓഫീസ് നിലകൊള്ളുന്നത് കൈയേറിയ വഖഫ് ഭൂമിയിലാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. നഗരങ്ങളുടെ ഹൃദയ ഭാഗങ്ങളില്‍ കോടിക്കണക്കിന് രുപ വിലമതിക്കുന്ന ആയിരക്കരണക്കിന് ഏക്കര്‍ ഭൂമി വഖഫിന് നഷ്ടപ്പെട്ടിട്ടുണ്ട്. വിഷയം കോടതിയിലത്തെിയാല്‍ തോറ്റുകൊടുക്കുയാണ് ബോര്‍ഡിന്റെ രീതി. മുതവല്ലി ക്വാട്ടയില്‍ വഖഫ് ബോര്‍ഡില്‍ കുടിയേറിപ്പാര്‍ത്ത രണ്ട് ലീഗ് പ്രതിനിധികളെ കാല്‍നൂറ്റാണ്ടായി അവിടത്തെന്നെ നിലനിര്‍ത്തുന്നത് തങ്ങളുടെ അഴിമതിക്കച്ചവടത്തിന്റെ രഹസ്യം പുറത്തുവരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ്. പി.എസ്.സി വഴിയുള്ള നിയമനത്തെ ലീഗുകാര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനുള്ള പ്രധാനകാരണം, പ്രാപ്തരായ ഉദ്യോഗസ്ഥര്‍ വന്നാല്‍ തങ്ങള്‍ നടത്തിയ വഖഫ് കൊള്ളയും അഴിമതിയും കൈയോടെ പിടികൂടുമെന്ന ഭിതിയിലാണ്. 1912ന് ശേഷമുള്ള വഖഫ് ഇടപാടുകളെ കുറിച്ചും അന്യാധീനപ്പെട്ട സ്വത്തുക്കളെ കുറിച്ചും സമഗ്രമായി അന്വേഷിക്കാനുള്ള വകുപ്പ് മന്ത്രിയുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ധര്‍മപരിപാലന വിഷയത്തില്‍ പുതിയൊരു അധ്യായമാണ് അതോടെ എഴുതിച്ചേര്‍ക്കാന്‍ പോകുന്നതെന്നും കാസിം ഇരിക്കുര്‍ പ്രസ്താവനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News