വാളയാറിൽ നികുതി വെട്ടിച്ച് കടത്തിയ 11 ടൺ ഇരുമ്പുരുക്ക് പിടികൂടി



വാളയാർ > കഞ്ചിക്കോട് എസ്എംഎം സ്റ്റീൽ കമ്പനിയിൽ നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് രേഖകളില്ലാതെ കടത്തിയ 11 ടൺ ഇരുമ്പുരുക്ക് ജിഎസ്‌ടി വകുപ്പ് പിടികൂടി. ഇവരിൽനിന്ന്‌ 5.20 ലക്ഷം പിഴ ചുമത്തി. വാഹനം ജിഎസ്‌ടി വകുപ്പ് കസ്റ്റഡിയിൽ എടുത്തു.   ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ എൻ ഹരിദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാളയാറിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 25 ടൺ ഇൻകോട്ടുമായി വന്ന ലോറി പരിശോധിച്ചപ്പോൾ 14 ടണ്ണിന്റെ രേഖകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 11 ടൺ  അനധികൃതമായി കടത്തുകയായിരുന്നു. ആറു മാസത്തിനിടെ നാലാം തവണയാണ് അനധികൃതമായി കടത്തിയ ഇരുമ്പുരുക്ക് ജിഎസ്ടി സംഘം പിടികൂടുന്നത്. മൊബൈൽ സ്ക്വാഡ് രണ്ടിലെ ഇന്റലിജൻസ് ഓഫീസർ ആർ സത്യൻ, ഇന്റലിജൻസ് ഇൻസ്പെക്ടർമാരായ ആർ സജീഷ്, സാവിത്രി അന്തർജനം, പി എസ് വിദ്യ, ഷിഹാബുദീൻ, എം ബി രാജേഷ് കുമാർ, ഡ്രൈവർ സ്‌മിതേഷ്, നിരീക്ഷണ സ്ക്വാഡ് അംഗങ്ങളായ മനോജ് കുമാർ, സുനിൽകുമാർ, ഡ്രൈവർ പി വി വിനീഷ്  എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News