വഖഫ്‌ ബോർഡ്‌ പണം മ്യൂച്ചൽ ഫണ്ടിൽ ഇട്ടത്‌ അന്വേഷിക്കും



കോഴിക്കോട്‌ > വഖഫ് ബോർഡ്‌ പണം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചത്‌ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ധനകാര്യ പരിശോധനാവിഭാഗത്തിനാണ്‌ നിർദേശം. 2018 മുതൽ 22 വരെ 24.81 കോടി രൂപ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയത്‌. 2018ൽ ലീഗ് നേതാവ് എം സി മായിൻഹാജിയുടെ നേതൃത്വത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗമാണ് വിവാദ തീരുമാനത്തിന് അംഗീകാരം നൽകിയത്.  പണം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ സിഇഒ മുഹമ്മദ് ജമാലാണ് നിർദേശിച്ചത്‌. 2018 ഏപ്രിലിൽ എം സി മായിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതിന്‌ അനുമതി നൽകി. പുതിയ ഭരണസമിതിയുടെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.  ബോർഡിന്റെ സ്ഥിരനിക്ഷേപം, പെൻഷൻ ഫണ്ട്, പിഎഫ്, കറന്റ് അക്കൗണ്ടിലെ തുക എന്നിവയാണ് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചത്. ഗവ. ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കാതിരുന്നതിനാൽ ബോർഡിന് കനത്ത നഷ്ടമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.  2022 മാർച്ചിനുശേഷം ബോർഡിന്റെ പണം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നിർത്തിയിരുന്നു. മുൻ സിഇഒയുടെ കാലത്തുള്ള വഖഫ് ബോർഡ് ഇടപാടുകൾ സർക്കാർ വിശദമായി അന്വേഷിക്കുന്നുണ്ട്. Read on deshabhimani.com

Related News