വഖഫ്: പള്ളി വിവാദ കേന്ദ്രമാക്കരുത്; പ്രത്യേക അജൻഡയിൽ കുടുങ്ങരുതെന്ന് ഓർമ്മിപ്പിച്ച് ജിഫ്രി തങ്ങൾ



കോഴിക്കോട്> വഖഫ് വിഷയത്തിൽ പള്ളികളിൽ വിവാദമുണ്ടാക്കുന്നവരുടെ അജൻഡക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും സമസ്ത . അത്തരം കെണിയിൽപെടരുതെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഓർമ്മിപ്പിച്ചു. ആരാധനാലയങ്ങൾ അടച്ചിട്ടാൽ വിശ്വാസികൾക്കാണ് നഷ്ടം .വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ പള്ളി സമരത്തെ തള്ളിപ്പറഞ്ഞതിന്റെ പേരിലുള്ള പ്രതിഷേധം അവഗണിച്ചാണ് ജിഫ്രി തങ്ങൾ നിലപാട് ആവർത്തിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.  സമസ്ത മുഖപത്രം സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിലാണ്  ആരാധനാലയങ്ങൾ ആദരിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങളും വഖഫ് സ്വത്തുക്കളും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വിവാദങ്ങളോ പ്രശ്നങ്ങളോ ഉണ്ടാക്കി ആരാധനാലയങ്ങൾ അടച്ചിട്ടാൽ വിശ്വാസികൾക്കാണ് നഷ്ടം. കേരളത്തിലെ നിരവധി പള്ളികളും ഭൂമികളും അനർഹരുടെ കീഴിലാണുള്ളത്. പലതും പിടിച്ചെടുത്തിരിക്കുകയാണ്. ചില സംഘടനകൾ വഖഫ് സ്വത്തുകൾ അനധികൃതമായി ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട്. ഇത് അർഹരായവർക്ക് തിരിച്ചു കൊടുക്കാൻ സർക്കാർ നടപടിയെടുക്കണം -- വഖഫ് ഭൂമി അന്യാധീനപ്പെടുമ്പോൾ എന്ന ലേഖനത്തിൽ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News