വഖഫ് ബോർഡ്‌: മുസ്ലിം ലീഗിന്റെ ധ്രുവീകരണ അജണ്ട വ്യക്തമായി ‐ഐഎന്‍എല്‍



കോഴിക്കോട് > മുസ്ലിം സംഘടനകളുടെ പേരില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച മഹല്ല് കോ ഓഡിനേഷന്റെ  ആഭിമുഖ്യത്തിലുള്ള പഞ്ചായത്ത് തല പ്രക്ഷോഭം ഇടതുവിരുദ്ധ ദുഷ്പ്രചാരണങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി അണികളെ പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണെന്ന് കൂടതല്‍ വ്യക്തമായിരിക്കയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറൽസെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത ഏതാനും സംഘടനകളൊഴിച്ച് ബാക്കിയെല്ലാം ലീഗിന്റെ  ഫ്രാഞ്ചൈസികളും വിവിധ വേഷത്തില്‍ എത്തിയ ലീഗുകാരുമാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നത് മുസ്ലിംകളോടുള്ള വൈരാഗ്യബുദ്ധിയോടെയാണെന്നും ബോര്‍ഡില്‍ കമ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിന്റെ  ഭാഗമാണെന്നും ഇതുവരെ ദുഷ്പ്രചാരണം നടത്തിയവര്‍ ഇപ്പോള്‍ പറയുന്നത് പിഎസ്‌സിക്ക് വിടുന്നത് കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണെന്നാണ്. അങ്ങനെ ഉത്തമ ബോധ്യമുണ്ടെങ്കില്‍ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ കോടതിയില്‍ പോവുകയല്ലേ വേണ്ടത്. പിഎസ്‌സി വഴി നിയമിക്കപ്പെടുന്നവര്‍ക്ക് മതബോധമുണ്ടാവില്ല എന്ന വാദത്തിന്റെ അര്‍ഥം മതത്തിന്റെ  കുത്തകക്കച്ചവടക്കാരായ ലീഗുകാര്‍ക്കേ അവിടെ പ്രവേശനമുണ്ടാകാവൂ എന്ന് തന്നെയാണ്. തീര്‍ത്തും രാഷ്ട്രീയലക്ഷ്യത്തോടെ ലീഗ് നടത്തുന്ന ഇത്തരം ഗിമ്മിക്കുകളെ തുറന്നുകാട്ടാന്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ഐഎന്‍എല്‍ വ്യാപക കാമ്പയിന്‍ നടത്തുമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. Read on deshabhimani.com

Related News