പ്രതിപക്ഷ ഐക്യ നീക്കങ്ങളെയും യെച്ചൂരിയെയും അപഹസിച്ച് ബല്‍റാം; വിമര്‍ശനത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു



കൊച്ചി> കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്തിന് പിന്നാലെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്  വി ടി ബല്‍റാം.പ്രതിപക്ഷ ഐക്യത്തിലൂടെ കേന്ദ്രത്തിനെതിരെ മുന്നേറാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇതിനെ അപഹസിക്കുന്ന വണ്ണം ബല്‍റാം പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും കൈകോര്‍ത്തു നില്‍ക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിടി ബല്‍റാമിന്റെ ആക്ഷേപം.തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. 'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്നായിരുന്നു ചിത്രത്തിന് വിടി ബല്‍റാം നല്‍കിയ ക്യാപ്ഷന്‍. വിമര്‍ശനം കടുത്തതോടെ വി ടി പോസ്റ്റ് നീക്കം ചെയ്തു. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നായിരുന്നു വി.ടി ബല്‍റാമിന്റെ വിശദീകരണം. ഈ പോസ്റ്റിന് താഴെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.   Read on deshabhimani.com

Related News