വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേന ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ



കോഴിക്കോട്‌ > വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അതിന് കേരള പൊലീസ് പര്യാപ്‌തമാണ്. കേന്ദ്രസേന പദ്ധതിക്കകത്ത് സംരക്ഷണം കൊടുക്കാൻമാത്രമാണ്. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് നിർമ്മാണ കമ്പനിയാണ്. അതിൽ തെറ്റുപറയാൻപറ്റില്ല. പ്രദേശത്തെ സ്ഥിതിവിവരങ്ങൾഅറിയുന്നത് ആൻറണി രാജുവിനാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ മുഖവിലക്കെടുക്കാതിരിക്കാൻകഴിയില്ല. പൊലീസ് റിപ്പോർട്ട് വന്ന ശേഷമേ ബാഹ്യ ഇടപെടലിൽകൃത്യമായി പ്രതികരിക്കാനാവൂ. വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന് പറയുന്നത് ബുദ്ധിയല്ല. പൊതുപണം ചെലവഴിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News