"നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; മാപ്പ്‌ പറഞ്ഞ്‌ ഏഷ്യാനെറ്റ്‌ അവതാരകൻ



തിരുവനന്തപുരം > വ്യാഴാഴ്‌ചയിലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചർച്ചയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ നടത്തിയ മോശം പദപ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ അവതാരകൻ വിനു വി ജോൺ. ഞായർ രാത്രി എട്ടിലെ ചർച്ചയുടെ തുടക്കത്തിലായിരുന്നു ഖേദപ്രകടനം.  ‘പ്രമുഖരായ ചില മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും ആ പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന്‌ ഉപദേശിച്ചു. അവരുടെ ഉപദേശവും നിർദേശവും ഉൾക്കൊണ്ട്‌ ഏതെങ്കിലും പദപ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’–-  വിനു പറഞ്ഞു. Read on deshabhimani.com

Related News