ബലാത്സംഗ കേസ്‌: വിജയ്‌ ബാബുവിനായി റെഡ്‌ കോർണർ നോട്ടീസ്‌



കൊച്ചി> ബലാത്സംഗ കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന സിനിമാ നിർമാതാവും നടനുമായ വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായത്തോടെ റെഡ്‌ കോർണ‌ർ നോട്ടീസ്‌ പുറപ്പെടുവിക്കും. കൊച്ചി സിറ്റി പൊലീസ്‌ വിദേശമന്ത്രാലയം വഴിയാണ്‌ ഇന്റർപോളിന്‌ അപേക്ഷ നൽകിയത്‌. ഒരാഴ്‌ച മുമ്പ്‌ വിജയ്‌ ബാബുവിനായി ബ്ലൂ കോർണർ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്റർപോൾ റെഡ്‌ കോർണർ നോട്ടീസ്‌കൂടി നൽകിയത്‌. വിജയ്‌ ബാബുവിന്റെ ദുബായിയിലെ താമസ സ്ഥലം കണ്ടെത്തി നോട്ടീസ്‌ നൽകിയ ശേഷം ഇന്റർ പോൾ കസ്‌റ്റഡിയിലെടുക്കും. തുടർന്ന്‌ ഇന്ത്യയ്‌ക്ക്‌ കൈമാറും. Read on deshabhimani.com

Related News