പീഡനം: വിജയ് ബാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍



കൊച്ചി> പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍.പ്രതിയുടെ ലൈംഗീക ക്ഷമതാ പരിശോധന നടത്തണമെന്നും തെളിവെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്. ഏതാനും സാക്ഷികളും ഹോട്ടല്‍ ജീവനക്കാരും പ്രതിയെ തിരിച്ചറിയാനുണ്ടെന്നും വ്യക്തമാക്കി. കേസില്‍ അതിജീവിതയുടെ വാദം പൂര്‍ത്തിയായി. ഹര്‍ജി കൂടുതല്‍ വാദത്തിനായി ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി   Read on deshabhimani.com

Related News