എം ജി , മലയാളം സർവകലാശാലകൾക്ക് താൽക്കാലിക വിസിമാരെ നിയമിച്ചു



തിരുവനന്തപുരം> എം ജി സർവ്വകലാശാല , തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ താൽക്കാലിക വെെസ്  ചാൻസിലർമാരെ നിയമിച്ച് ഗവർണർ ഉത്തരവായി. എം ജി സർവ്വകലാശാല സ്കൂൾ ഓഫ് എൻവയറോൺമെൻറ് സയൻസിലെ പ്രൊഫസർ ഡോ. സി ടി അരവിന്ദകുമാറിനാണ് എം ജി സർവ്വകലാശാലയുടെ ചുമതല.  കാലടി ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളം പ്രൊഫസർ ഡോ. എൽ സുഷമയ്ക്കാണ് മലയാളം സർവ്വകലാശാലയുടെ താൽക്കാലിക ചുമതല. Read on deshabhimani.com

Related News