മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കാൻ 
കേന്ദ്ര നീക്കം: വെങ്കിടേഷ് രാമകൃഷ്‌ണൻ



കോട്ടയം > മാധ്യമങ്ങളെയും നവമാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കി ഭരണാധിപത്യം ഉറപ്പിക്കുന്ന സവിശേഷമായ ജനാധിപത്യ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന്‌ ഫ്രണ്ട്‌ലൈൻ വാരിക മുൻ സീനിയർ അസോ. എഡിറ്റർ വെങ്കിടേഷ് രാമകൃഷ്‌ണൻ പറഞ്ഞു.   ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, സിഎംഎസ്‌ കോളേജ്‌, എംജി സർവകലാശാല ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസവും സംയുക്തമായി സംഘടിപ്പിച്ച ‘മാധ്യമങ്ങളും ജനാധിപത്യവും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആശയവിനിമയത്തിനുള്ള എല്ലാ മാർഗങ്ങളും ഭരണകൂട നിയന്ത്രണത്തിലാക്കുന്നതിനുള്ള നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.   ഭരണകൂടത്തിന്റെ സുരക്ഷിതത്വത്തിൽ നിൽക്കുന്ന മാധ്യമങ്ങളെയാണ് ഇന്ത്യയിൽ കാണുന്നത്.   കേരളത്തിന്റെ വികസന പ്രവർത്തനത്തിൽ പരിഷത്തിന്റെ സംഭാവന ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സത്യങ്ങൾ മൂടിവയ്ക്കുന്ന വാർത്തകൾ ബ്രേക്ക് ചെയ്യുന്ന തിരക്കിലാണ് മലയാളമാധ്യമങ്ങളെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ പറഞ്ഞു.   സിഎംഎസ്‌ കേളേജ്‌ പ്രിൻസിപ്പൽ ഡോ. വർഗീസ്‌ സി ജോഷ്വ അധ്യക്ഷനായി. പരിഷത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ആമുഖ പ്രഭാഷണം നടത്തി.   ഡോ. ലിജിമോൾ പി ജേക്കബ്‌, എൽ ഷൈലജ, ടി ലിസി, എസ്‌ രാജീവ്‌, മധു കൃഷ്‌ണവിലാസം എന്നിവർ സംസാരിച്ചു.   കെ ഷാഹിന  (മാധ്യമങ്ങളും പൊതുബോധ നിർമ്മിതിയും) , പ്രമോദ് രാമൻ (മാധ്യമവും ഭരണകൂടവും), സി എൽ തോമസ് (ജനാധിപത്യത്തിന്റെ നെടുംതൂണ്) എന്ന വിഷയത്തിലും അവതരണം നടത്തി.  അഡ്വ.  പി കെ ഹരികുമാർ, അഡ്വ വി ബി ബിനു, അഡ്വ.ജി ഗോപകുമാർ,  ബിജി കുര്യൻ, ജെ ലേഖ , രാജഗോപാൽ വാകത്താനം,  റെജി ലൂക്കോസ് , ടി പി ശ്രീശങ്കർ, മഹേഷ് ബാബു, കെ രാജൻ എന്നിവർ പ്രതികരിച്ചു. Read on deshabhimani.com

Related News