കെപിപിഎല്ലിന്‌ 
50,000 മെട്രിക് ടൺ 
തടി ലഭ്യമാക്കും



തിരുവനന്തപുരം കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്‌ (കെപിപിഎൽ) പേപ്പർ നിർമാണത്തിന്‌ 50,000 മെട്രിക് ടൺ തടികൂടി ലഭ്യമാക്കാൻ ഉത്തരവ്. വനംവകുപ്പിന്റെ സഹായത്തോടെയാണ്‌ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത്‌. ജൂൺമുതൽ സെപ്തംബർവരെയുള്ള  മാസങ്ങളിലായി തടി ശേഖരിക്കാനാകുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. മുമ്പ്‌ ശേഖരിച്ച 24,000 മെട്രിക് ടൺ തടി ഇതിനകം ന്യൂസ്‌ പ്രിന്റ് ഉൽപ്പാദനത്തിന്‌ ഉപയോഗിച്ചു. ദൈനിക് ഭാസ്‌കറിന്റെ 10,000 ടണ്ണിന്റേത് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങളിൽനിന്ന് ന്യൂസ്‌ പ്രിന്റിന്‌ ഓർഡറുണ്ട്‌. വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. Read on deshabhimani.com

Related News