എല്ലാ താലൂക്ക് ആശുപത്രികളിലും 
ഡയാലിസിസ് സെന്റർ: മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം മന്ത്രി വീണാ ജോർജ് 
ഉദ്‌ഘാടനം ചെയ്യുന്നു


പത്തനംതിട്ട > കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഈ  ഡയാലിസിസ് സെന്റർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് തലം മുതൽ സർക്കാർ ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾക്കായി കൂടുതൽ തസ്‌തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. കേരളത്തെ ഹെൽത്ത് ഹബ് ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  ആശുപത്രി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മൂന്നു മേഖലകളിൽ കേന്ദ്രീകരിച്ചാണ് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. 30.25 കോടി രൂപ ചിലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണ ചുമതല ഹൈറ്റ്സിനാണെന്നും മന്ത്രി പറഞ്ഞു. ആശാതാരം ജില്ലാ ആശാ സംഗമത്തിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ അജയകുമാർ, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജൻ, പഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി ഈശോ, ഡിഎംഒ ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവൽ, മനോജ് മാധവശേരിൽ, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ, തുടങ്ങിയവർ പങ്കെടുത്തു.  Read on deshabhimani.com

Related News