ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്



കൊച്ചി> ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും. ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗാവസ്ഥയിലേക്ക് എത്തുംമുമ്പേ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. ഏകാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ സ്ഥാപിക്കുക. Read on deshabhimani.com

Related News