പ്രതിപക്ഷനേതാവ് സ്ത്രീകളെ പുച്ഛത്തോടെ കാണുന്നു; പറയുന്നത് കാപട്യം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം > പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്ത്രീകളെ പുച്ഛത്തോടെ കാണുന്നയാളാണെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന രീതി അദ്ദേഹം സ്ഥിരമായി പിന്തുടരുകയാണ്. സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത് . സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി - വീണാ ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു. Read on deshabhimani.com