യുഡിഎഫ്‌‌‌ ദുർബലമെന്ന് വി ഡി സതീശൻ



തിരുവനന്തപുരം> യുഡിഎഫിന്‌ ദൗർബല്യമുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. അതിനാലാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തോറ്റത്‌. ആ ദൗർബല്യം‌ പരിഹരിക്കാനുള്ള ‌ പ്രവർത്തനങ്ങൾക്കാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ വിപൂലീകരിക്കണമെന്നത്‌ ചിന്തിൻ ശിബിരത്തിൽ ആലോചിച്ചതും അതിന്റെ അടിസ്ഥാനത്തിലാണ്‌. അതിൽ മുഖ്യമന്ത്രി അസ്വസ്ഥനാകേണ്ടതില്ല. സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യുഡിഎഫ്‌ അനുവദിക്കില്ല. അഴിമതി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാൻ അനാവശ്യ ധൃതി കാട്ടിയത്‌. ഓണക്കിറ്റ് കൊടുക്കുന്നത് ജനങ്ങൾക്ക് സഹായകമാകുമെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com

Related News