മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌; വാവ സുരേഷിനെതിരെ കേസെടുത്തു



കോഴിക്കോട്‌ > കോഴിക്കോട്‌ മെഡിക്കൽ കോളജിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. ഐഎംസിച്ച്‌ നിള ഹാളിൽ വച്ച് ക്ലിനിക്കൽ നേഴ്‌സിംഗ് എജുക്കേഷൻ യൂണിറ്റും നഴ്‌സിംഗ് സർവീസ് ഡിപ്പാർട്ട്മെന്‍റും ചേർന്നാണ്‌ സ്നേക്ക് ബൈറ്റ് വിഷയത്തിൽ സംസ്ഥാന കോൺഫറൻസ്‌ സംഘടിപ്പിച്ചത്‌. വിഷയം കൈകാര്യം ചെയ്യാൻ അശാസ്ത്രീയമായ, സുരക്ഷിതമല്ലാത്ത രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷ് എന്ന വ്യക്തിയെ കൊണ്ടുവന്നത് അപലപനീയമാണെന്നും എസ്‌എഫ്‌ഐ പറഞ്ഞിരുന്നു. മൈക്ക് വയ്ക്കുന്ന പോഡിയത്തിന്മേലാണ് വാവ സുരേഷ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വച്ചത്. പാമ്പ് കടിയുടെ വിവിധ വശങ്ങളെ കുറിച്ച് നഴ്‌സുമാരെ ബോധവൽക്കരിക്കുകയും ചെയ്‌തു. Read on deshabhimani.com

Related News