ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി



തിരുവനന്തപുരം > സംസ്ഥാന സർക്കാർവഴി ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി നഴ്‌സുമാർക്ക്‌ ഡച്ച്‌ ഭാഷയിൽ ആറുമാസ പരിശീലനം നൽകും. ആദ്യ ബാച്ച്‌ ആഗസ്‌തിൽ ആരംഭിക്കുമെന്നും പറഞ്ഞു. ബൽജിയം പ്രതിനിധികളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഇപിസി ചെയർമാൻ കെ പി അനിൽകുമാർ, എംഡി കെ എ അനൂപ്‌ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News