എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം> സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാർഥികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്‌ച‌യാണ് എസ്എസ്എൻസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ ആരംഭിക്കുന്നത്. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ അവസാനിക്കും.   Read on deshabhimani.com

Related News